1921ല്‍ പുതുക്കോട്ടയില്‍ രാമസ്വാമിയുടെ മകനായി ജനിച്ചു. പുതുക്കോട്ടയിലെ ബാലയ സ്ക്കൂളില്‍ ആയിരുന്നു പഠനം. ജമിനിക്ക് പത്തു് വയസ്സുള്ളപ്പോള്‍ അമ്മാവനും പന്ത്രണ്ടു് വയസ്സുള്ളപ്പോള്‍ അച്ഛനും മരിച്ചു.
അമ്മാവന്റെ മകള്‍ ഡോക്ടര്‍ മുത്തുലക്ഷ്മിയായിരുന്നു സംരക്ഷക. തുടര്‍ന്നു് മദ്രാസിലെ മൈലാപ്പൂര് രാമകൃഷ്ണ മിഷന് സ്ക്കൂളിലും രാജാസ് കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ട്രിച്ചിയിലെ ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. രണ്ടു വര്‍ഷത്തിനു ശേഷം എം സി സിയില്‍ അദ്ധ്യാപകനായി. നീലാസുരന് എന്ന നാടകത്തില്‍ ശ്രീകൃഷ്ണനായി അഭിനയിച്ചുകൊണ്ടാണു് അഭിനയരംഗത്തെത്തിയതു്. താമ്പരത്തു വച്ചു് ജെമിനി സ്റ്റുഡിയോയിലെ ക്യാമറാമാന് വാസനെ പരിചയപ്പെട്ടതു് വഴിത്തിരിവായി.
വാസന് വഴി കെ നാമനാഥന്റെ അസിസ്റ്റന്റായി. മിസ് മാലിനിയാണു് ആദ്യ ചിത്രം. 1947ല്‍.
തായ് ഉള്ളം എന്ന ചിത്രത്തില്‍ വില്ലനായി. മനം പോലെ മാംഗല്യത്തില്‍ ആയിരുന്നു ഇരട്ട വേഷം ചെയ്തതു്. ഭീം സംഗിന്റെ പതിഭക്തി, കെ ബാലചന്ദറിന്റെ നാന് അവന് അല്ലൈ, കാവ്യത്തലൈവി, കുളത്തൂര്‍ കണ്ണന് നീ, ഉന്നാല് മുടിയും, അവ്വൈഷണ്മുഖി, കുമാരസംഭവം, പ്രൊഫസര്‍, സ്വാമി അയ്യന് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
പത്തൊമ്പതാമത്തെ വയസ്സില്‍ ആദ്യ വിവാഹം കഴിഞ്ഞു. അലമേലു എന്നായിരുന്നു ഭാര്യയുടെ പേരു്. തുടര്‍ന്നു് മൂന്നു വിവാഹങ്ങള്‍ കൂടി കഴിച്ചു. രണ്ടാമത്തെ ഭാര്യ ഗംഗമ്മ, മൂന്നാമത്തെ ഭാര്യ രാധ, നാലാമത്തെ ഭാര്യ സാവിത്രി. മൂന്നാമത്തെ ഭാര്യയിലെ മകളാണു് പ്രമുഖ ചലച്ചിത്രനടി രേഖ.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010